കണ്ണൂർ: ജനപ്രതിനിധികൾക്കും മേലുദ്യോഗസ്ഥർക്കും ദാസ്യപ്പണി ചെയ്യാനുള്ള സംഘമായി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് എ.ഡി.ജി.പി ടോമിന് തച്ചങ്കരി.ജനപ്രതിനിധികൾ സ്വന്തം മണ്ഡലത്തിൽ പോകാൻ പോലും പൊലീസുകാരെ പേഴ്സണൽ സ്റ്റാഫായി വിളിക്കുകയാണ്. പൊലീസുകാരെ പേഴ്സണൽ സെക്യൂരിറ്റിക്കായി കൊണ്ടുപോകുന്നത് പലരും സ്റ്റാറ്റസ് ആയാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സർക്കാരിനു വലിയ വെല്ലുവിളിയാണെന്നും തച്ചങ്കരി വിമർശിച്ചു. കണ്ണൂരിൽ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേഴ്സണൽ സെക്യൂരിറ്റി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. പേഴ്സണൽ സെക്യൂരിറ്റിക്ക് പോകുന്ന ഓഫീസർമാർ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ചരിത്രം കേട്ടിട്ടില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.
സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസ് ഉദ്യോഗസ്ഥർ തയാറാകണം. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷാ ഭീഷണി ഉള്ളവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.