പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുക്കാനുള്ള നീക്കത്തിൽ സി.പി.എമ്മിൽ അമര്‍ഷം. നിയോജക മണ്ഡലത്തിലെ ചില നേതാക്കളും അണികളും ഇക്കാര്യത്തില്‍ അസന്തുഷ്ടരാണ്.
ജില്ല സെക്രേട്ടറിയറ്റംഗം എന്‍.സി. മോഹനെൻറയും മുന്‍ എം.എല്‍.എ സാജു പോളിെൻറയും പേരുകള്‍ സജീവ ചര്‍ച്ചയിലിരിക്കെയാണ് മാണി വിഭാഗത്തിന് സീറ്റ് നല്കാൻ തീരുമാനമുണ്ടായത്. ജില്ലയില്‍ എക്കാലത്തും കെ.എം. മാണിയോടൊപ്പം നിന്ന ബാബു ജോസഫിെൻറ പേരാണ് പരിഗണനയിലുള്ളത്. ഔദ്യോഗിക പ്രഖ്യാപനം മാത്രം അവശേഷിക്കെ സി.പി.എമ്മിലെ ഒരു വിഭാഗം അസംതൃപ്തി ഉയര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍, എന്‍.സി. മോഹനനെ മത്സരിപ്പിക്കുന്നതില്‍ അമര്‍ഷത്തിലായിരുന്ന പലരും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സി.പി.എമ്മിനകത്തെ പ്രാദേശിക ഗ്രൂപ് സമവായത്തിന് ഇത് ഗുണം ചെയ്യുമെന്ന് നിഷ്പക്ഷവാദികള്‍ ചൂണ്ടിക്കാട്ടുന്നു.
റോമന്‍ കത്തോലിക്ക സഭ അംഗമായ ബാബു ജോസഫിന് വിജയ സാധ്യതയുള്ള മണ്ഡലമാണ് പെരുമ്പാവൂരെന്ന് ഇവര്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഉൾപ്പെടെ ത്രിതല പഞ്ചായത്തില്‍ സാരഥ്യം വഹിച്ച ബാബു ജോസഫ് ലോട്ടറി ക്ഷേമകാര്യ ബോര്‍ഡ് ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്.
എല്‍.ഡി.എഫിലെ പി. ഗോവിന്ദപിള്ളയും പി.ആര്. ശിവനും മത്സരിച്ച് പ്രശസ്തമായ മണ്ഡലം പുതുതായി കടന്നുവന്ന ഘടകകക്ഷിക്ക് വിട്ടുകൊടുക്കുന്നതിലെ നീരസം പങ്കുെവക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.