പെരുമ്പാവൂർ: യുവാവിനെ വെടിവച്ച കേസിൽ പിടിയിലായവരെ വൈദ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ ആക്രമിക്കാന്‍ ഒരു സംഘം ശ്രമിച്ചു. പൊലീസ് ഇടപെട്ടതോടെ വിഫലമായി.
പെരുമ്പാവൂരിലെ മാവിന്‍ചുവടിന് സമീപം ഗുണ്ട ആക്രമണത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വീട്ടില്‍ നിസാര്‍ (33), സഹോദരന്‍ സഫീര്‍ (27), വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാന്‍ വിട്ടില്‍ നിതിന്‍ (27), വെങ്ങോല തണ്ടേക്കാട് പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (23), തണ്ടേക്കാട് ഭാഗത്ത് കൊടുത്താന്‍ വീട്ടില്‍ ആഷിഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെളുത്ത ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട് കാറിലെത്തിയവരാണ് പ്രതികള്‍ക്ക് നേരെ പാഞ്ഞടുത്തത്. പൊലീസ് നേരിട്ടതോടെ ഇവര്‍ പിന്‍വാങ്ങി. ഇതില്‍ ഒരാളെയും വാഹനവും പിടിച്ചെടുത്തു. വാഹനത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ എസ്.ഐ റിന്‍സന് ചെറിയ പരിക്കേറ്റു. പിടിയിലായ പോഞ്ഞാശേരി സ്വദേശി കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദിനെ രാത്രി വൈകിയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആദിലിെൻറ സുഹൃത്താണ് ഇയാളെന്ന് പറയുന്നു.
മയക്കുമരുന്ന് കേസിലെ പ്രതി കൂടിയാണ് റിന്‍ഷാദ്. ഇയാളുടെ പോഞ്ഞാശേരിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ച ഒന്നിനായിരുന്നു ഇരുസംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായായത്. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്ക്കുന്നതിനിെടയാണ് സംഘര്‍ഷമുണ്ടായത്.
നിസാറിെൻറ കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം ആദിലിനെ വെടിവെക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ആദില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോൻ, ഇന്‍സ്‌പെക്ടര്‍മാരായ സി. ജയകുമാർ, ബേസില്‍ തോമസ്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ടി.ആര്‍. സനീഷ്, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, പി.എ. ഷിബു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. എസ്.പി കെ. കാര്‍ത്തിക് സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.