സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം: പരാതിക്കാരന്‍റെ തടസ്സ ഹരജി തള്ളി

തിരുവല്ല: മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗ കേസിൽ പരാതിക്കാരനും കൊച്ചി സ്വദേശിയുമായ അഡ്വ. ബൈജു നോയൽ നൽകിയ തടസ ഹരജി കോടതി തള്ളി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈകോടതിയെ സമീപിച്ചിരുന്നു.

ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ നൽകിയ ഹർജി തള്ളരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു നോയൽ ഹരജി നൽകിയിരുന്നത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

വിവാദ പ്രസംഗ കേസിൽ വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ കേസ് പിൻവലിക്കണം എന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Tags:    
News Summary - Petition against Saji Cheriyan dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.