കൊച്ചി: ഹൈകോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) മുൻ വൈസ് ചാൻസലർ റിജി ജോൺ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഹരജിയുമായി ബന്ധപ്പെട്ട ചർച്ചക്ക് സർവകലാശാല സിൻഡിക്കേറ്റ് അടിയന്തര യോഗം ശനിയാഴ്ച ചേരും.
ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കേസിൽ സീനിയർ അഭിഭാഷകനെ സുപ്രീം കോടതിയിൽ നിയോഗിക്കുന്നതടക്കം തീരുമാനിക്കാനാണ് യോഗം. റിജി ജോണിന്റെ ഭാര്യ കൂടിയായ ഫിഷറീസ് സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഡോ.റോസലിൻഡ് ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം.
അതേസമയം, പുറത്താക്കപ്പെട്ട വി.സി സ്വമേധയ നൽകിയ അപ്പീലിൽ സർവകലാശാല ലക്ഷങ്ങൾ മുടക്കി മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഫിനാൻസ് ഓഫിസറുടെ സാക്ഷ്യപത്രം കൂടാതെയാണ് ഫയൽ സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വന്നിട്ടുള്ളതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.