കാലിക്കറ്റില്‍ വീണ്ടും മാര്‍ക്ക് ദാന വിവാദം ;എ​സ്.​എ​ഫ്.​ഐ നേ​താ​വി​ന് അ​ന​ധി​കൃ​ത​മാ​യി മാ​ര്‍ക്ക് ന​ല്‍കി​യെ​ന്ന് ആ​രോ​പ​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എ​സ്.​എ​ഫ്.​ഐ നേ​താ​വി​ന് മാ​ര്‍ക്ക് ദാ​നം ന​ല്‍കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​വാ​ദം. ഇ​ന്റേ​ണ​ല്‍ പ​രീ​ക്ഷ​യി​ല്‍ മാ​ര്‍ക്കൊ​ന്നും ല​ഭി​ക്കാ​ത്ത എ​സ്.​എ​ഫ്.​ഐ നേ​താ​വി​ന് ആ​റ് മാ​ര്‍ക്ക് ദാ​ന​മാ​യി ന​ല്‍കി വി​ജ​യി​പ്പി​ക്കാ​ന്‍ സി​ന്‍ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് വി​വാ​ദ​ത്തി​ന​ടി​സ്ഥാ​നം. സ​ര്‍വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ല്‍ റെ​ഗു​ലേ​ഷ​ന് വി​രു​ദ്ധ​മാ​യി മാ​ര്‍ക്ക് ദാ​നം ന​ല്‍കി എ​സ്.​എ​ഫ്.​ഐ നേ​താ​വി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ സി​ന്‍ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. മു​മ്പ് സി​ന്‍ഡി​ക്കേ​റ്റ് പ​രി​ശോ​ധി​ച്ച് ത​ള്ളി​ക്ക​ള​ഞ്ഞ മാ​ര്‍ക്ക് ദാ​ന അ​പേ​ക്ഷ നി​ല​വി​ലെ നോ​മി​നേ​റ്റ​ഡ് സി​ന്‍ഡി​ക്കേ​റ്റ് ര​ഹ​സ്യ​മാ​യി പ​രി​ഗ​ണി​ച്ച് വി​ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ മാ​ര്‍ക്ക് അ​ന​ധി​കൃ​ത​മാ​യി ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ന​ല്ലാ​തെ, കോ​ള​ജ് പ്ര​ശ്‌​ന പ​രി​ഹാ​ര സ​മി​തി​ക്കോ സി​ന്‍ഡി​ക്കേ​റ്റി​നോ റെ​ഗു​ലേ​ഷ​നി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് ആ​ക്ഷേ​പം. ച​ട്ട​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ത​ട​യാ​ന്‍ ബാ​ധ്യ​സ്ഥ​നാ​യ വൈ​സ് ചാ​ൻ​സ​ല​ർ മാ​ര്‍ക്ക് ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ച്ചു. 2009ല്‍ ​എം.​എ വി​മ​ൻ സ്റ്റ​ഡീ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന നേ​താ​വി​ന് 10 വ​ര്‍ഷം ക​ഴി​ഞ്ഞ് ഇ​ന്റേ​ണ​ല്‍ പ​രീ​ക്ഷ​ക്ക് 21 മാ​ര്‍ക്ക് അ​ധി​ക​മാ​യി ന​ല്‍കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് സ​മാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. മു​ന്‍ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ല്‍ റെ​ഗു​ലേ​ഷ​ന് വി​രു​ദ്ധ​മാ​യി​രു​ന്നെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ത​ന്നെ അ​റി​യി​ച്ച​താ​ണെ​ന്നും സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഇ​ന്റേ​ണ​ല്‍ മാ​ര്‍ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പി​ഴ​വ് അ​വ​ര്‍ത​ന്നെ സ​മ്മ​തി​ക്കു​ക​യും വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി ന്യാ​യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് ആ​റ് മാ​ര്‍ക്ക് ഇ​ന്റേ​ണ​ല്‍ പ​രീ​ക്ഷ​ക്ക് ന​ല്‍കി​യ​തെ​ന്ന് സി​ന്‍ഡി​ക്കേ​റ്റം​ഗം അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ന്‍ പ​റ​ഞ്ഞു. മാ​ര്‍ക്ക് ദാ​ന​മെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ ഗ​വ. കോ​ള​ജി​ല്‍ 2016 മു​ത​ല്‍ 2019 വ​രെ ബോ​ട്ട​ണി പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ സ​ബ്‌​സി​ഡി​യ​റി​യാ​യാ​ണ് കെ​മി​സ്ട്രി പ​ഠി​ച്ച​ത്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച വി​ദ്യാ​ർ​ഥി സെ​മി​നാ​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും വൈ​വ​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ഹാ​ജ​രു​ണ്ടെ​ന്നും എ​ന്നാ​ല്‍, ഇ​ന്റേ​ണ​ല്‍ മാ​ര്‍ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​താ​ണെ​ന്നും കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍, കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി എ​ന്നി​വ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല പ്ര​ശ്‌​ന പ​രി​ഹാ​ര സ​മി​തി മു​മ്പാ​കെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ കെ​മി​സ്ട്രി പൊ​തു​പ​രീ​ക്ഷ​യി​ല്‍ 80ല്‍ 68 ​മാ​ര്‍ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തെ​ല്ലാം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യാ​ണ് പ​രീ​ക്ഷ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി തീ​രു​മാ​നം സി​ന്‍ഡി​ക്കേ​റ്റ് അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ന്‍ പ​റ​ഞ്ഞു. 

Tags:    
News Summary - Petition to the governor demanding cancellation of the donation of marks in 'Calicut'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.