പയ്യന്നൂർ: പെട്രോൾ പമ്പ് ജീവനക്കാരെൻറ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം. പെരുമ്പയിലെ തിരക്കേറിയ മെയിൻ റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പമ്പിൽ ഡീസലടിക്കാനെത്തിയ ഗുഡ്സ് ഓട്ടോയുടെ അടിഭാഗത്തുനിന്നും തീയും പുകയുമുയരുന്നത് പമ്പ് ജീവനക്കാരൻ കോറോത്തെ പ്രിയേഷ് കാണുകയും ഡ്രൈവറുടെ സഹായത്തോടെ ഉടൻ ദൂരെ തള്ളിമാറ്റുകയുമായിരുന്നു. തുടർന്ന് പെട്രോൾ പമ്പിലുണ്ടായിരുന്ന അഗ്നിശമന യന്ത്രം ഉപയോഗിച്ച് തീ അണച്ചു. എൻജിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.