17 ശതമാനം ബോണസിന് തീരുമാനം; കണ്ണൂരിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് അവസാനിച്ചു

കണ്ണൂർ: ബോണസ്‌ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികൾ ആവശ്യപ്പെട്ട 17 ശതമാനം ബോണസ് എന്ന ആവശ്യം പമ്പ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

ജില്ല ലേബർ ഓഫീസർ ആറുതവണ യോഗം വിളിച്ചിട്ടും ബോണസ് നൽകില്ലെന്ന ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം ആരംഭിച്ച് 12മണിക്കൂറിനു ശേഷമാണ് കലക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർയ്യിൽ ഒത്തുതീർപ്പായത്.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പമ്പ് ഉടമകളുമായി യൂനിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നായിരുന്നു സമരം.

മുന്‍വര്‍ഷങ്ങളില്‍ ഓണം - വിഷു സമയങ്ങളില്‍ 18.5 ശതമാനം ബോണസായിരുന്നു പമ്പുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയത്. കോവിഡിന് ശേഷം അത് 17 ശതമാനമായി കുറഞ്ഞു. നിലവില്‍ 10 ശതമാനം ബോണസ് നല്‍കാമെന്നാണ് പമ്പുടമകള്‍ പറയുന്നത്. എന്നാൽ, ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.

Tags:    
News Summary - petrol pump workers strike in Kannur ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.