മൂന്നാര്‍: പെട്ടിമുടി പ്രകൃതി ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട തൊഴിലാളികളുടെ അനന്തരാവകാശികള്‍ക്ക് കെ.ഡി.എച്ച്.പി കമ്പനി അഞ്ചുലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട കമ്പനിയുടെ 18 തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ധനസഹായം കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മൂന്നാര്‍ കെ. ഡി.എച്ച് ക്ലബില്‍ നടന്ന ചടങ്ങില്‍ എം.ഡിയും സി.ഇ.ഒയുമായ കെ. മാത്യു എബ്രാഹം ധനസഹായം കൈമാറി. ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ ആശ്രിതര്‍ക്കാണ് സഹായം വിതരണം ചെയ്തത്. ബാക്കിയുള്ള 10 തൊഴിലാളികളുടെ അനന്തര അവകാശികൾക്ക് റവന്യൂ വകുപ്പില്‍നിന്ന് രേഖകൾ ലഭിച്ചശേഷം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
കെ.ഡി.എച്ച്.പി കമ്പനിയുടെ വൈസ് പ്രസിഡൻറുമാരായ മോഹന്‍ സി.വര്‍ഗീസ്, ബി.പി. കരിയപ്പ, ജനറല്‍ മാനേജര്‍ പി.എം.എസ്. ഗില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.