കൊച്ചി: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസ്. ഏറ്റവും കുറഞ്ഞ വിലക്ക് സ്കൂട്ടർ ബുക്ക് ചെയ്യാമെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇതു കണ്ട് പണമടച്ചാൽ പണം നഷ്ടമാകും. വെബ്സൈറ്റ് വിലാസത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർഥ വെബ്സൈറ്റ് തന്നെയായാണ് തോന്നുക എന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത്തരം വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. വിലാസം സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജനെ തിരിച്ചറിയാമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.