പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംഭാഷണങ്ങൾ ഓരോന്നും നുറുങ്ങ് കഥകളുടെ പ്രവാഹമായിരുന്നു. അതിൽ ആദർശവും ഉപദേശവും കുസൃതിയും ഓർത്തുവെക്കേണ്ട പാഠങ്ങളും ഒളിപ്പിച്ചുെവച്ചിരുന്നു. കേൾക്കുേമ്പാൾ തമാശയാണെങ്കിലും അതിൽ മനസ്സിൽ തങ്ങിനിൽക്കുന്ന മർമങ്ങളുണ്ടാകുമെന്നതാണ് അദ്ദേഹത്തിെൻറ സംഭാഷണങ്ങളെ ഗൗരവതരമാക്കിയിരുന്നത്.
1918 ഏപ്രിൽ 27നായിരുന്നു അദ്ദേഹത്തിെൻറ ജനനം. അേതക്കുറിച്ച് അദ്ദേഹം പറഞ്ഞത് തെൻറ ജനനം ഒന്നാംലോക യുദ്ധം അവസാനിപ്പിക്കാൻ കാരണമായി എന്നാണ്. 1918 നവംബർ 11ന് യുദ്ധം അവസാനിച്ചതിനെ അദ്ദേഹം തെൻറ ജനനവുമായി ബന്ധെപ്പടുത്തി തമാശയാക്കുകയായിരുന്നു. 2010 ഒക്ടോബറിൽ തിരുവല്ലയിൽ 'മാധ്യമം' സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. അന്ന് അദ്ദേഹം കുട്ടികളോട് ചോദിച്ചു.'' നിങ്ങൾ ചക്കക്കുരു കണ്ടിട്ടുണ്ടോ?'' ചോദ്യം കേട്ട് കുട്ടികളുടെ മുഖത്ത് ചിരി തെളിഞ്ഞു. ''ഉണ്ട്'' എന്ന് ഉത്തരവും അവർ നൽകി. ''നിങ്ങൾ അത് തുറന്നു നോക്കിയിട്ടുണ്ടോ?'' എന്നായി അടുത്ത ചോദ്യം. ''ഉണ്ട്'' എന്ന മറുപടി കേട്ട അദ്ദേഹം അടുത്ത ചോദ്യം തൊടുത്തു. ''എന്നിട്ട് അതിനുള്ളിൽ എന്താ ഉള്ളത്?'', കുട്ടികൾ മൗനത്തിലായി. ചിലർ ഒന്നുമില്ലെന്ന് മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു. ''ഒരു ചക്കക്കുരുവിൽ ഒരു പ്ലാവും അതുനിറയെ ചക്കകളും ഉണ്ട്''. അതുകേട്ട് കുട്ടികൾ കൗതുകപൂർവം ചിരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ''ചക്കക്കുരുവിൽ ഒരു പ്ലാവും ചക്കകളുമുണ്ടെന്ന് കണ്ടെത്താനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ട് വിദ്യാഭ്യാസമാകില്ല''.
കുട്ടികളിൽനിന്ന് ഒരാൾ ചോദിച്ചു: ''അങ്ങ് കൂട്ടുകാരുമായി വഴക്കിടുമായിരുന്നോ?''. ''വഴക്കിെല്ലങ്കിൽ പിെന്ന കൂട്ടുകാരനാകുമോ'' എന്നായിരുന്നു മറുപടി. പിന്നീട് അദ്ദേഹം കഥ പറച്ചിലിലേക്ക് തിരിഞ്ഞു. ''പണ്ട് ഞാനൊരു ഗ്രാമത്തിൽ പോയി. അവിെട ഒരിടത്ത് കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഒരു കുഞ്ഞിന് 10 രൂപ. 50 രൂപ കൊടുത്ത് അഞ്ച് കുഞ്ഞുങ്ങളെ വാങ്ങി. അപ്പോഴാണ് കോഴിക്കൂടിെൻറ കാര്യം ഓർത്തത്. അതിന് വില തിരക്കിയപ്പോൾ 250 രൂപ. എന്ത് ചെയ്യും? ഞാൻ അന്തിച്ചുപോയി. അപ്പോൾ ഒരു വല്യമ്മ പറഞ്ഞു ഒരു ഒറ്റാൽ വാങ്ങിയാൽ മതി. അതിന് 15 രൂപയേ വിലവരൂ. കോഴികളെ ഭദ്രമായി അതിലടക്കാം. അപ്പോൾ ആർക്കാണ് വിദ്യാഭ്യാസം കൂടുതൽ. എനിക്കോ വല്യമ്മക്കോ. നിങ്ങൾ ചിന്തിക്ക്''.
തുടർച്ചയായി 68 വർഷം മാരാമൺ കൺവെൻഷനിൽ പ്രസംഗിച്ചിട്ടുള്ള ആളാണ് മാർ ക്രിസോസ്റ്റം. അദ്ദേഹത്തിെൻറ നുറുങ്ങുകഥകൾ കേൾക്കാൻ മാത്രം സദസ്സിൽ നൂറുകണക്കിനാളുകൾ കാത്തിരിക്കുമായിരുന്നു.
ജീവിതത്തിലെ സന്തോഷം സങ്കീര്ണാനുഭവങ്ങളിലൂടെ കടന്ന് ആ സങ്കീര്‍ണതയെ ജയിക്കുന്ന ലോകം രൂപപ്പെടുത്തുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ കടന്നുപോകാതെ ജീവിതത്തില്‍ സന്തോഷം സാധ്യമാകില്ല. പെണ്ണ് കെട്ടിയേച്ച് അങ്ങ് ഇരിക്കുകയല്ല. ഒരാഴ്ചത്തെ അനുഭവമൊക്കെ കഴിഞ്ഞ് അതെല്ലാം മാറ്റീട്ട് വേറെ വിഷമമുള്ള അനുഭവങ്ങളിലേക്ക് പ്രവേശിക്കും. എന്തിന് വേണ്ടിയാ... അതില്‍ കൂടുതല്‍ സന്തോഷത്തിലേക്ക് പ്രവേശിക്കാനാണ്. നമ്മുടെ മക്കളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും ഒക്കെ വളരെ പ്രയാസമുള്ള കാര്യങ്ങളാ. അവര്‍ പഠിച്ചുവളര്‍ന്ന് വലിയ മക്കളായി അവരും കല്യാണം കഴിച്ച് കൊച്ചുമക്കളും ഒക്കെ ആകുമ്പോള്‍ നമ്മുടെ മക്കളില്നിന്നുള്ളതിെനക്കാള് സന്തോഷം കൊച്ചുമക്കളില്നിന്ന് ലഭിക്കും. പിഞ്ചുകുഞ്ഞിനെ കാണുമ്പോള്‍ അതിെൻറ കവിളത്ത് ഒന്ന് പിച്ചിയാല്‍ അത് ചിരിക്കും. ആ ചിരി കാണുമ്പോള്‍ നമ്മളിലും സന്തോഷം ജനിക്കും. അതും ഒരു ജീവിതാനുഭവമാണ്. ജീവിതത്തിെൻറ സങ്കീര്‍ണതയിലൂടെ കടന്ന് അതിനെ ജയിക്കുന്ന ജീവിതം രൂപപ്പെടുത്തലാണ് യഥാര്‍ഥ ജീവിതാനുഭവം.
മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ ആ സന്തോഷത്തില്‍ സന്തോഷിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. മറ്റുള്ളവരുടെ സന്തോഷം തെൻറ ആവശ്യമായി കാണണം. അതിന് ത്യാഗ മനഃസ്ഥിതി ഉണ്ടാവണം. ത്യാഗമില്ലാതെ അനുഗ്രഹമില്ല. അരബിന്ദോ സ്വാമികള്‍ പറഞ്ഞിട്ടുണ്ട് ത്യജിക്കുക എന്നുപറഞ്ഞാല്‍ ഉപേക്ഷിക്കുകയല്ല അതിെൻറമേല് ഉയരുകയാണെന്ന്. അതായത് ലഡു കഴിക്കുന്ന ഒരുത്തന് അത് ഉപേക്ഷിച്ചിട്ട് സാമ്പാറില്‍ താല്പര്യമെടുക്കുന്നത് വളര്‍ച്ചയുടെ ഒരു ലക്ഷണമാണ്. ലഡു എല്ലാവര്ക്കും ഇഷ്ടമാണ്. എല്ലാവര്ക്കും ഇഷ്ടമില്ലാത്ത സാമ്പാര്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത് മനുഷ്യത്വം വളരുന്നതിെൻറ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.