കാറ്റഴിച്ച് വിട്ടതിനെ തുടർന്ന് കഴിഞ്ഞടിയിൽ നിർത്തിയിട്ട വാൻ

സിമൻറ് ഇറക്കാൻ തൊഴിലാളികളെ വിളിച്ചില്ല; പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ടു

ചെറുവത്തൂർ (കാസർകോട്): സിമൻറ് ഇറക്കാൻ വിളിക്കാത്തതിനെ തുടർന്ന് വാൻ തടഞ്ഞുനിർത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂർ മുഗൾ സ്റ്റീൽ ഏജൻസീസ് ഉടമ പി. അബ്ദുൾ റഹൂഫാണ് പരാതിപ്പെട്ടത്.

50 ചാക്ക് സിമൻറിൽ 15 ചാക്ക് ഗാർഹിക ആവശ്യത്തിനായി കുഞ്ഞികൃഷ്ണൻ എന്ന ആളുടെ സൈറ്റിൽ ഇറക്കിയിരുന്നു. തൊഴിലാളികൾ വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

എന്നാൽ, ബാക്കി സിമൻറ് പയ്യങ്കിയിൽ ഇറക്കാൻ കൊണ്ടു പോകുന്നതിനിടെ പിന്നാലെ എത്തിയ ചുമട്ടുതൊഴിലാളികൾ വണ്ടി നിർത്തിച്ച് വാനിൻറെ നാല് ടയറിലെയും കാറ്റ് അഴിച്ചുവിടുകയായിരുന്നു. കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഉടമ പരാതി നൽകിയത്.


Tags:    
News Summary - Pickup van tire deflated by headload workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.