നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ലക്ഷദ്വീപ് തീർഥാടകർ ഉൾപ്പെടെ 413 പേർ തിങ്കളാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര തിരിക്കും. രാവിലെ 11.30ന് സൗദി എയർലൈൻസിന്റെ എസ്.വി 3783 നമ്പർ വിമാനത്തിൽ 144 പുരുഷന്മാരും 269 വനിതകളുമാണുണ്ടാകുക. ഇതിൽ 164 പേരാണ് ലക്ഷദ്വീപുകാർ. മുഹമ്മദ് മുസവിർ എന്ന 19കാരനും ഇവരിൽപെടുന്നു. തമിഴ്നാട്ടിൽനിന്നുള്ള മൂന്നു വനിതകളുമുണ്ട്.
ലക്ഷദ്വീപിൽനിന്നുള്ള തീർഥാടക സംഘത്തെ സന്ദർശിക്കാൻ ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസൽ ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. വൈകീട്ട് ജെബി മേത്തർ എം.പിയും സംസ്ഥാന സ്റ്റീൽ കോർപറേഷൻ ചെയർമാർ ഷരീഫ് മരക്കാറും ക്യാമ്പ് സന്ദർശിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സഫർ എ. ഖയാൽ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കോഓഡിനേറ്റർ ടി.കെ. സലീം, ഹജ്ജ് സെൽ ഓഫിസർ എം.ഐ. ഷാജി, സി.പി. ജസീം, ഷബീർ മണക്കാട് എന്നിവർ സ്വീകരിച്ചു. ദീർഘകാലമായി ക്യാമ്പിൽ ഹജ്ജ് സേവനം നടത്തിവരുന്ന വളന്റിയർ അബ്ദുൽ ഖാദറും ഇതേ വിമാനത്തിൽ ഹജ്ജിന് യാത്ര തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.