ശവസംസ്​കാരം തടഞ്ഞത്​ അപമാനകരം; പൊലീസ്​ ശക്​തമായ നടപടി എടുക്കും​ -മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ജെ.പി നേതാവിൻെറ നേതൃത്വത്തിൽ കോട്ടയത്ത്​ കോവിഡ്​ രോഗിയുടെ ശവസംസ്​കാരം തടഞ്ഞതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട വ്യക്​തിയോട്​ അനാദരവ്​ കാണിക്കുന്നത്​ സംസ്​കാരമുള്ള സമൂഹത്തിന്​ ചേർന്ന നടപടിയല്ല. അതിന്​ നേതൃത്വം ​കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത്​ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്​ കാരണം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കു​േമ്പാൾ രോഗം പകരില്ലെന്നുതന്നെ പറയാം. ആരെങ്കിലുമുണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത്​ മൃതദേഹത്തിൻെറ സംസ്​കാരം തടയാൻ കൂട്ടംകൂടുകയല്ല വേണ്ടത്​. അങ്ങനെ കൂട്ടം കൂടുന്നതാണ്​ അപകടം. ആ കേസിൽ ശക്​തമായി ഇടപെടാൻ പൊലീസിന്​ നിർദേശം നൽകിയിട്ടുണ്ട്​.

മൃതദേഹം കൈകാര്യം ചെയ്യുന്നതിനും സംസ്​കരിക്കുന്നതിനും കേന്ദ്രസർക്കാർ കൃത്യമായ പ്രോ​ട്ടോക്കോൾ ഇറക്കിയിട്ടുണ്ട്​. ഇതനുസരിച്ചാണ്​ ഇത്തരം സാഹചര്യങ്ങളെ ​കൈകാര്യം ചെയ്യുന്നത്​. ശവമടക്കു​േമ്പാഴും ദഹിപ്പിക്കു​േമ്പാഴും ഈ പ്രോ​ട്ടോക്കോൾ കൃത്യമായി പാലിക്കും. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരെ സഹായിച്ച നിരവധി സംഭവങ്ങളുണ്ട്​. ഇന്നലെയുണ്ടായ സംഭവം അതിൻെറയെല്ലാം ശോഭ കെടുത്തി. 

രോഗബാധയുള്ളയാൾ ചുമക്കു​േമ്പാ​ഴോ തുമ്മു​േമ്പാഴോ പുറത്തേക്ക്​ തെറിക്കുന്ന ശരീരസ്രവത്തിലൂടെയാണ്​ രോഗം പകരുക. മൃതദേഹത്തിൽ നിന്ന്​ രോഗബാധ ഉണ്ടാവില്ല എന്നുതന്നെ പറയാം. വൈദ്യുത ശ്​മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത്​ 800 ഡിഗ്രി സെൽഷ്യസിലാണ്​. അത്​ കൊണ്ടുതന്നെ വൈറസ്​ വായുവഴി പകരുന്നതിന്​ യാതൊരു സാധ്യതയുമില്ല. യുക്​തിക്ക്​ ഒരുതരത്തിലും നിരക്കാത്തതാണ്​ ഇത്തരം ആശങ്കകൾ. യഥാർഥ പ്രശ്​നം ഇത്തരം സന്ദർഭത്തിലുള്ള ആൾക്കൂട്ടമാണ്​​. അവിടെ കുട്ടംകൂടുന്നവരിൽ രോഗബാധ ഉണ്ടായേക്കാം. ഇത്​ സാധൂകരിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്​. അതാണ്​ ശ്രദ്ധിക്കേണ്ടത്​ -മുഖ്യമന്ത്രി പറഞ്ഞു. 

ഞായറാഴ്​ചയാണ്​ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ കോവിഡ്​ ബാധിതൻെറ സംസ്‌കാരം തടയാൻ ബി.ജെ.പി കൗൺസിലർ ടി.എൻ. ഹരികുമാറിൻെറ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചത്​. ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇടപെട്ട്​​ അർധരാത്രിയോടെ പൊലിസ്​ കാവലിൽ സംസ്​കാരം നടത്തുകയായിരുന്നു​. സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്​.
 

Tags:    
News Summary - pinarayi against muttambalam funeral controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.