പിണറായി പരാജയപ്പെട്ട ആഭ്യന്തരമന്ത്രി: കേന്ദ്രസേനയെ വിളിക്കണം-പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനു​നേരെ ആക്രമണം നടക്കുന്നത് 50 വർഷങ്ങൾക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞ​ത്തെ കലാപകാരികൾക്ക് മുൻപിൽ കൈകെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിനു നാണക്കേടാണ്. ക്രമസമാധാനം ഉറപ്പു​വരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപിക്കാൻ പിണറായി വിജയൻ തയാറാവണം. കലാപം നടക്കു​മ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു. 

Tags:    
News Summary - Pinarayi failed Home Minister PK Krishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.