കൊല്ലം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 26ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പൊതുജന സേവനത്തിനുവേണ്ടി വിനിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിട്ടുകൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലും ഇത്തരം അവസ്ഥ ഉണ്ടായിട്ടില്ല. പെന്ഷന് മുടങ്ങിയത് കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണെന്ന് പറയുന്ന മുഖ്യമന്ത്രി, പെന്ഷന് ലഭിക്കുന്ന കേന്ദ്രവിഹിതം കുറവാണെന്നും പറയുന്നു.
കേരളത്തില്‍ വന്‍ തോതിലാണ് നികുതി പിരിക്കാനുള്ളത്. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എം. പി രാജീവന് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.എസ്. നായര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, ഗോപിനാഥ് പാമ്പട്ടയില്‍ എന്നിവര്‍ സംസാരിച്ചു. വനിത സമ്മേളനം ബി.എം.എസ് ദേശീയസമിതിയംഗം എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് സംഘം സംസ്ഥാന സെക്രട്ടറി പി.ബി. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. സമാപനസഭ പി. ബാലന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.