പിണറായി സർക്കാർ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാലേമുക്കാൽ കോടി രൂപ

കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമായും 13 കേസുകളിലാണ് സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ അഭിഭാഷകരെ ഹൈകോടതിയിലെത്തിച്ച് വാദം നടത്തിയത്. ഇവര്‍ക്ക് വേണ്ടി നാല് കോടി 75 ലക്ഷം രൂപ നിലവില്‍ ചെലവഴിച്ച് കഴിഞ്ഞു.

133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈകോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനും മറ്റുമായി വന്‍ തുക മുടക്കി അഭിഭാഷകരെ എത്തിച്ചത്. ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നേത്വതൃത്തില്‍ 133 സര്‍ക്കാര്‍ അഭിഭാഷകരുണ്ട്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്. ഇതിന് പുറമെ എ.ജി, രണ്ട് അഡീ. എ.ജി, ഡി.ജി.പി, അഡി. ഡി.ജി.പി, സെപ്ഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസും നല്‍കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് സർക്കാറിന് പ്രത്യേകം താൽപര്യമുള്ള കേസുകൾ വാദിക്കാനായി മറ്റ് അഭിഭാഷകരെ എത്തിച്ചത്. പൊതുപ്രവര്‍ത്തകനായ ധനരാജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിക്കെതിരെ വാദം നടത്തുന്നതിനും കാസര്‍കോട് രണ്ട് യുവാക്കളുടെ കൊലപാതകം സി.ബി.ഐക്ക് വിടണമെന്ന ഹരജിയിലും ഷുഹൈബ് വധക്കേസിലുമുള്‍പ്പെടെയാണ് കനത്ത് ഫീസ് നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ ഹൈകോടതിയിലെത്തിച്ചിട്ടുള്ളത്.

Tags:    
News Summary - Pinarayi government spent 4.75 crore for cases-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.