ഉദ്യോഗസ്ഥ തമ്മിലടി ഭരണം സ്തംഭിച്ചു –പ്രതിപക്ഷം, പുകമറ സൃഷ്ടിക്കാനുള്ള നീക്കം –മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഭരണം സ്തംഭിച്ചെന്നും നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. ഉദ്യോഗസ്ഥരുടെ വ്യത്യസ്തഅഭിപ്രായങ്ങളെ അഭിപ്രായവ്യത്യാസങ്ങളായി ചിത്രീകരിച്ച് സംശയത്തിന്‍െറ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷനീക്കമെന്ന് മുഖ്യമന്ത്രി. വി.ഡി. സതീശന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിലായിരുന്നു ആരോപണ പ്രത്യാരോപണങ്ങള്‍. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

വിജിലന്‍സ് ഇപ്പോള്‍ പിണറായി വിജയന്‍െറ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് വി.ഡി. സതീശന്‍ പരിഹസിച്ചു. ഭരണം നിഷ്ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കോടതിയെ പോലും പരിഹസിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സതീശന്‍ ചോദിച്ചു. മന്ത്രിസഭതീരുമാനത്തെയും കോടതി പരാമര്‍ശത്തെയും പരിഹസിച്ച് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിപ്പിച്ചിട്ടും മുഖ്യമന്ത്രി നോക്കിനില്‍ക്കുകയാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയെല്ലാം പരാതികളാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ കൂട്ടനിലവിളിയാണ് സെക്രട്ടേറിയറ്റില്‍ നിന്ന് ഉയരുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കാമെങ്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവിതം ഒന്നിച്ചുറങ്ങുന്നത് സെക്രട്ടേറിയറ്റിലാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - pinarayi on ias issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.