തിരുവന്തപുരം: ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിെൻറ ഒന്നാം വാർഷിക ആഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വിമർശനങ്ങൾ സർക്കാറിനെ കർമോത്സുകമാക്കും. സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ട്. ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പിണറായി അറിയിച്ചു.
അതേ സമയം, സർക്കാറിെൻറ ഒന്നാം വാർഷികാഘോഷ പരിപാടികളിൽ നിന്ന് പ്രതിപക്ഷവും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാന്ദനും വിട്ട് നിൽക്കുകയാണ്. നേരിട്ട് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് വി.എസ് വിട്ട് നിൽക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.