കണ്ണൂർ: പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്പോര് മുറുകുേമ്പാൾ ഓർമയിലെ പഴയ മുറിവുകൾക്ക് വീണ്ടും തീപിടിക്കുന്നു. ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾക്ക് കളമൊരുങ്ങുേമ്പാൾ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളും ഒരു വധശ്രമവുമാണ് ചർച്ചയാകുന്നത്. അതിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന് നേരെയുള്ള വധശ്രമം സംസ്ഥാനത്ത് പുറത്താണ് നടന്നത്. മറ്റ് മൂന്നും അരങ്ങേറിയത് കണ്ണൂർ ജില്ലയിൽ തന്നെ. ഇതിൽ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നറിയപ്പെടുന്ന വാടിക്കൽ രാമകൃഷ്ണൻ വധവും പെടുന്നു. നാൽപാടി വാസു, സേവറി നാണു കൊലപാതകം എന്നിവയാണ് മറ്റ് രണ്ട് സംഭവങ്ങൾ.
വാടിക്കൽ രാമകൃഷ്ണൻ വധം
ജനസംഘം നേതാവായിരുന്ന വാടിക്കൽ രാമകൃഷ്ണൻ 1969 ഏപ്രിൽ 28നാണ് തലശ്ശേരിയിൽവെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്നായിരുന്നു ജനസംഘം നേതാക്കളുടെ ആരോപണം.
ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ നേതാവായിരുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണെൻറ ഭാര്യാ പിതാവും സി.പി.എം നേതാവുമായ എം.വി. രാജഗോപാൽ എന്നിവരായിരുന്നു ആദ്യ രണ്ട് പ്രതികൾ. എന്നാൽ, തെളിവുകളുടെയും ദൃക്സാക്ഷികളുടെ അഭാവത്തിൽ കോടതി ഇവരെ വെറുതെ വിട്ടു.
നാൽപാടി വാസു
സി.പി.എം ഇടവേലി ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഇടവേലി യൂനിറ്റ് പ്രസിഡൻറുമായ നാൽപാടി വാസു 1993 മാർച്ച് നാലിനാണ് മട്ടന്നൂരിനടുത്ത പുലിയങ്ങോട്ട് വെടിയേറ്റ് മരിച്ചത്. കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ നേൃത്വത്തിൽ നടന്ന, മാർക്സിസ്റ്റ് അക്രമ വിരുദ്ധജാഥ പുലിയങ്ങോട്ടിലൂടെ കടന്നുപോകുേമ്പാഴാണ് വെടിയേൽക്കുന്നത്. കടവരാന്തയിൽ ഇരിക്കുന്ന വാസുവിനെ കെ. സുധാകരൻ വെടിവെച്ചെന്നായിരുന്നു സി.പി.എം ആരോപണം.
എന്നാൽ, ജാഥക്കെതിരെ അക്രമം നടത്തിയ വാസുവിനുനേരെ ഗത്യന്തരമില്ലാതെ സുധാകരെൻറ ഗൺമാൻ വെടിയുതിർക്കുകയായിരുന്നുവെന്നായിരുന്നു സുധാകരെൻറയും കോൺഗ്രസിെൻറയും അന്നത്തെ പ്രതികരണം. കേസിൽ പ്രതിചേർക്കപ്പെട്ട കെ. സുധാകരൻ ഉൾപ്പെടെ 12 പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി സെഷൻസ് കോടതി വെറുതെ വിട്ടു.
കെ. നാണു
സി.പി.എം പ്രവർത്തകൻ കെ. നാണു ബോംബേറിൽ കൊല്ലപ്പെട്ടത് 1992 ജൂൺ 13നാണ്. കണ്ണൂർ യോഗശാല റോഡിൽ സേവറി ഹോട്ടൽ ജീവനക്കാരനായിരുന്നു കോഴിക്കോട് പുറമേരി സ്വദേശിയായ നാണു. ഹോട്ടലിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിനുപിന്നിൽ കെ. സുധാകരൻ നേതൃത്വം നൽകുന്ന ഗുണ്ടാസംഘമാണെന്നായിരുന്നു സി.പി.എം ആരോപണം. ഇക്കാര്യം സുധാകരനും കോൺഗ്രസും നിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ വീഴ്ചയും പിഴവുമുണ്ടായെന്ന് സുധാകരൻ ഇന്നലെ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസിനെതിരെ നിരന്തരമുണ്ടായ അക്രമത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അക്രമമെന്നായിരുന്നു സുധാകരെൻറ അഭിപ്രായം. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ടു.
ഇ.പി. ജയരാജൻ വധശ്രമം
രാജധാനി എക്സ്സിലെ യാത്രക്കിടെ 1995 ഏപ്രിൽ 12നാണ് ആന്ധ്രാപ്രദേശിലെ ചിരാലയിൽവെച്ച് ഇ.പി. ജയരാജനു വെടിയേറ്റത്. വാഷ്ബേസിനു സമീപം മറഞ്ഞുനിന്ന് ദിനേശൻ, വിക്രംചാലിൽ ശശി എന്നിവർ വെടിയുതിർത്തെന്നാണ് കേസ്. ഇരുവരും അന്നുതന്നെ പിടിയിലായി. കെ. സുധാകരൻ ഏർപ്പാടാക്കിയ വാടക ക്രിമിനലുകളാണ് വെടിവെച്ചതെന്നായിരുന്നു സി.പി.എം ആരോപണം. തുടർന്ന് സുധാകരനെയും പ്രതിചേർത്തു. എന്നാൽ, പ്രതികളുമായോ സംഭവവുമായോ ഒരു ബന്ധവുമില്ലെന്നാണ് സുധാകരെൻറ പക്ഷം. തെളിവുകളുടെ അഭാവത്തിൽ ആന്ധ്ര കോടതി കേസ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.