ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശ മലയാളികളോട് മുഖ്യമന്ത്രി

വാഷിങ്ടണ്‍: നവകേരള സൃഷ്ടിക്കായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്ക് ശേഷം അമേരിക്കയില്‍ അദ്ദേഹം പങ്കെടുത്ത ആദ്യ പരിപാടിയിലാണ് ഈ അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും പണം സമാഹരിക്കാനായി ധനമന്ത്രി തോമസ് ഐസക് ഒക്ടോബര്‍ 18ന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍പ്പെട്ട കേരളത്തിൻെറ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും, ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണമെന്നും അദ്ദഹം അഭ്യര്‍ത്ഥിച്ചു.

അമേരിക്കൻ നേതാക്കളെ കൂടാതെ നന്മ ഭാരവാഹികളായ സമദ്​ പൊന്നേരി, മെഹബൂബ്​ കിഴക്കേപ്പുര, അബ്​ദു വടക്കേടത്ത്​ തുടങ്ങിയവരും സംബന്ധിച്ചു. ചികിത്സക്ക് ശേഷം ഈ മാസം 24ന് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തും.

Tags:    
News Summary - pinarayi usa- Donate For Kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.