ധീരജിന്‍റെ മരണം സി.പി.എം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഇരന്നുവാങ്ങുന്നെന്ന് കോൺഗ്രസ് പറയുന്നതിന്‍റെ അർത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തള്ളിപ്പറയുന്നു എന്ന സൂചനയെങ്കിലും വേണ്ടേ. ഒരു കാരണവുമില്ലാതെ ഹൃദയത്തിലേക്ക് തന്നെ കത്തി കുത്തിയിറക്കുന്ന സംസ്‌കാരം എവിടെനിന്ന് വന്നു? എന്നിട്ടതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. കുറ്റവാളികളിൽ ചിലരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ധീരജിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോളജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പൊലീസ് വാദങ്ങൾ തള്ളിയാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ധീരജിന്‍റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.