ഈരാറ്റുപേട്ട വിഷയത്തിൽ പ്രസ്താവനയിൽ ഉറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തിൽ തന്‍റെ വിവാദമായ പരാമർശത്തിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ട വിഷയത്തിൽ താൻ പറഞ്ഞത് പറഞ്ഞത് തന്നെയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഈരാറ്റുപേട്ട വിഷയത്തിൽ ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അവിടെ പോയി ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും മുസ്‌ലിം ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് മുസ്‌ലിം ചെറുപ്പക്കാർ ആ കേസിൽ പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, ന്യൂനപക്ഷ വിഭാഗം പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിക്കിടെ കെ.എൻ.എം നേതാവ് ഡോ. ഹുസൈൻ മടവൂരിന്‍റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. മു​സ്​​ലിം വി​ഭാ​ഗ​ക്കാ​രാ​ണ്​ അ​ക്ര​മ​കാ​രി​ക​ളെ​ന്നും ചെ​യ്ത​ത്​ തെ​മ്മാ​ടി​ത്ത​മാ​ണെ​ന്നു​മായിരുന്നു പരാമർശം.

തുടർന്ന് മു​ഖ്യ​മ​ന്ത്രി​ക്കെതിരെ സ​മ​സ്ത പ​ത്രം ‘സുപ്രഭാതം’ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി രം​ഗ​ത്തു​വ​ന്നു. ഹുസൈൻ മ​ട​വൂ​രും പിന്നീട് വിമർശനമുന്നയിച്ച് രംഗത്തെത്തി. സമസ്ത എ.പി വിഭാഗം പത്രം ‘സിറാജ്’ ‘ആ പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം’ എന്ന പേരിൽ എഡിറ്റോറിയലെഴുതിയിരുന്നു.

Tags:    
News Summary - Pinarayi Vijayan about his controversy statement on poonjar church issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.