തിരുവനന്തപുരം: സങ്കൽപകഥ കെട്ടിച്ചമച്ചുള്ള പ്രതിപക്ഷ ആവശ്യത്തിൽ മന്ത്രി ജലീൽ എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളിൽ വ്യക്തത വരുത്താനുള്ള വിശദീകരണം തേടുക മാത്രമാണുണ്ടായത്. അതിനപ്പുറം മറ്റു വലിയ കാര്യങ്ങൾ അതിലില്ലെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഒരു കുറ്റവുമില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണവുമില്ല. അന്വേഷണത്തിെൻറ ഭാഗമായി രാജിവെക്കുക എന്നത് ഒരു കാലത്തും സംഭവിച്ചിട്ടിെല്ലന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
അപവാദം പ്രചരിപ്പിക്കൽ തൊഴിലായി സ്വീകരിച്ചതിെൻറ ഭാഗമായി ഒേട്ടറെ കാര്യങ്ങൾ വരുന്നു. ഒരു ആരോപണവും ജലീലിന് നേരെയില്ല.
സ്വർണക്കടത്ത് കേസിലെ പ്രതികളെ ഏകദേശം കണ്ടെത്തിയിട്ടുണ്ട്. അതിനിടക്കാണ് ഖുർആൻ കൊടുത്ത പ്രശ്നം ഉയർത്തി പ്രതിപക്ഷം ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറയുന്നത്. മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള വഴികൾ ഒന്നും കിട്ടാതിരിക്കുേമ്പാൾ കെട്ടിച്ചമക്കുകയാണ്. അതിന് എന്തിന് രാജിവെക്കണം- പിണറായി ചോദിച്ചു.
ജലീൽ ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിെൻറ മന്ത്രി കൂടിയാണ്. മതഗ്രന്ഥങ്ങൾ വിതരണംചെയ്യൽ എവിടെയും കുറ്റകരമായ കാര്യമല്ല. സാധാരണ നടക്കുന്ന ഒരു കാര്യം നടെന്നന്ന് മാത്രമേ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിപക്ഷ സംഘടനകളുടെ സമരപരമ്പര. കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രേയാഗിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. പലതവണ സമരക്കാരും പൊലീസും ഏറ്റുമുട്ടി. എം.എസ്.എഫ്, മഹിളാമോർച്ച, എ.ബി.വി.പി സമരങ്ങൾക്കുനേരെയും പൊലീസ് ജലപീരങ്കി പ്രേയാഗിച്ചു.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നീണ്ട സമരപരമ്പരകൾക്കിടെ പലതവണ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. പ്രതിഷേധവുമായി ആദ്യമെത്തിയത് എം.എസ്.എഫ് ആയിരുന്നു. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും സി.എം.പിയുടെ യുവജന വിഭാഗമായ കെ.എസ്.വൈ.എഫും സെക്രേട്ടറിയറ്റിേലക്ക് മാർച്ച് നടത്തി. എസ്.ഡി.പി.െഎ പ്രവർത്തകർ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.