തിരുവനന്തപുരം: ഖുർആൻെറ മറവിൽ സ്വർണ കടെത്തന്ന ആർ.എസ്.എസ് - ബി.ജെ.പി ആരോപണം കോൺഗ്രസും മുസ്ലിം ലീഗും ഏറ്റുപിടിക്കുകയായിരുെന്നന്നും കാര്യങ്ങൾ ഇപ്പോൾ തിരിഞ്ഞുകൊത്തുെന്നന്ന് ബോധ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും ഉരുണ്ടുകളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആനെ വിവാദഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നോ എന്ന് കോൺഗ്രസും മുസ്ലിം ലീഗും സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിക്കും ആർ.എസ്.എസിനും അവരുടേതായ ലക്ഷ്യമുണ്ട്. എന്തിന് ഇൗ ആരോപണങ്ങൾക്ക് യു.ഡി.എഫ് പ്രചാരണം കൊടുത്തു. ഇത്തരമൊരു കള്ളക്കടത്ത് നടെന്നന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് യു.ഡി.എഫ് കൺവീനറല്ലേ. ആർക്കു വേണ്ടി, എന്തടിസ്ഥാനത്തിൽ, എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം. മറ്റ് ഉദ്ദേശങ്ങൾക്ക് വേണ്ടി ഖുർആനെ ഉപയോഗിക്കേണ്ടിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിനെ ഇടിച്ചുതാഴ്ത്താൻ ശ്രമിക്കാൻ ഖുർആനെ തെറ്റായ രീതിയിൽ ഉപയോഗിക്കേണ്ടിയിരുന്നോ എന്ന് ആലോചിക്കണം. ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ബോധോദയം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ല കാര്യം. നേരത്തെ ഇതെല്ലാം പറയുേമ്പാൾ എന്തായിരുന്നു ധരിച്ചത്. വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാൻ പാടുണ്ടായിരുന്നോ. ഇക്കാര്യമാണ് സി.പി.എം ചൂണ്ടിക്കാണിച്ചത്.
സർക്കാറിനെ ആക്രമിക്കുന്നതിന് എന്തും ആയുധമാക്കാമെന്നാണ് പ്രതിപക്ഷം കരുതിയത്. ഖുർആനെ ആദരിക്കുന്ന ലക്ഷോപലക്ഷം ആളുകളുണ്ട്. തങ്ങൾക്ക് തെറ്റുപറ്റി എന്ന് തുറന്ന് പറഞ്ഞാൽ പോരെ. വിശുദ്ധഗ്രന്ഥത്തോട് ഒരാൾ അനാദരവ് കാട്ടുേമ്പാൾ ജനത്തിനുണ്ടാകുന്ന വികാരം വർഗീയവികാരമല്ല, ശരിയായ വികാരം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.