അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവർ ഇപ്പോൾ വർഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുന്നു -പിണറായി വിജയൻ

തൃക്കാക്കര: ന്യൂനപക്ഷ​ങ്ങ​ൾക്കെതി​രെ വ്യാപക അക്രമം അഴിച്ചുവിടുകയും ​ക്രൈസ്തവരെ ചുട്ടു​കൊല്ലുകയും ചെയ്ത സംഘ്പരിവാർ ഇപ്പോൾ ക്രിസ്ത്യാനികളെ സംരക്ഷിക്കാനെന്ന പേരിൽ വർഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​പ്പോൾ ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിനാണ് ഈ മാന്യനെ പിന്താങ്ങുന്നത് എന്ന് അവർ പറയുന്നത് ജനങ്ങളുടെ ധാരണയെ വെല്ലുവിളിക്കലാണെന്നും തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

'നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയുമാണ് ആർ.എസ്.എസ് ഏറ്റവും കൂടുതൽ വേട്ടയാടിയത്. ആ വേട്ടയാടൽ ഇപ്പോഴും തുടരുന്നുണ്ട്. ആ വേട്ടയാടലിൽ നമ്മുടെ രാജ്യം മാത്രമല്ല ​ലോകം തന്നെ വിറങ്ങലിച്ചിരുന്നു. ഗ്രഹാം ​സ്റ്റെയിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന സംഭവം ആരും മറക്കാൻ ഇടയലില്ല. ഈ രാജ്യം എത്രമാത്രം ക്രൂരമായി ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം നടത്തുന്നു എന്ന രീതിയിൽ ആണ് മറ്റുരാഷ്ട്രങ്ങൾ അതിനെ കണ്ടത്. സംഘ്പരിവാർ ചെയ്ത ആ നടപടിക്കെതിരെ ലോകമാകെ തിരിഞ്ഞു. 1998ൽ ഗുജറാത്തിൽ ക്രൈസ്തവർക്ക് നേരെ സംഘ്പരിവാർ അഴിച്ചുവിട്ട കലാപവും മറക്കാൻ ഇടയില്ല. അതിനെ തുടർന്ന് അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ അതേ നടപടിയും നിലപാടും തുടർന്നു​. സംഘ്പരിവാറിലെ ബജ്റംഗ്ദളുകാർ ഒരുപാട് ആരാധനാലയങ്ങളും സ്കൂളുകളും തീവെച്ച് നശിപ്പിച്ചു. ഇതിന് തുടർച്ചയായാണ് '99ൽ ഗ്രഹാം സ്റ്റെയിനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്നത്. 2008ൽ ഒഡീഷയിലും ക്രൈസ്തവർക്കെതിരെ വ്യാപക കലാപം നടത്തി. ഇപ്പോൾ ക്രൈസ്തവ സംരക്ഷണത്തിന് വേണ്ടി വർഗീയ വിഷം ചീറ്റിയയാളെ സംരക്ഷിക്കുന്നു​വെന്ന് പറഞ്ഞയാളാണ് അന്ന് 38 ജീവനുകൾ അപഹരിച്ചത്' -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan against sangh parivar and pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.