അനിൽ നെടുമങ്ങാടിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

തിരുവനന്തപുരം: ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു. അനിലിന്‍റെ ആകസ്മിക വിയോഗത്തിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളിൽ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്‍റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുള്ളുവെങ്കിലും അവയിലെല്ലാം തന്നെ പ്രതിഭയുടെ സൗന്ദര്യം പ്രസരിപ്പിക്കാൻ അനിലിന് കഴിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - pinarayi vijayan and chennithala offered condolences on the death of Anil Nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.