കോഴിക്കോട്: സംസ്ഥാനത്തെ സർവകലാശാലകളെ മികവിെൻറ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലകളും ചില കലാലയങ്ങളും ലോകനിലവാരത്തിേലക്ക് ഉയരേണ്ടതുണ്ടെന്നും കാലിക്കറ്റ് സർവകലാശാല സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. തേഞ്ഞിപ്പലം സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രോ-ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.
കാലിക്കറ്റ് സർവകലാശാല തുടങ്ങാൻ സി.എച്ച്. മുഹമ്മദ് കോയ പുലർത്തിയ താൽപര്യം സ്മരണീയമാണെന്ന് പിണറായി പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിെൻറ 57ാം റാങ്കും ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 93ാം സ്ഥാനവും കാലിക്കറ്റിന് അഭിമാനിക്കാവുന്നതല്ല. 10 റാങ്കിനുള്ളിൽ വരണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാക് എ ഗ്രേഡ് മാത്രമാണ് അഭിമാനകരം. അക്കാദമിക് രംഗത്ത് പ്രാഗല്ഭ്യമുള്ളവരുെട നേതൃത്വം വരണം. ഗവേഷണമികവും ഉയരണം. അക്കാദമിക് പ്രതിഭകൾക്ക് പകരം വർഗീയശക്തികൾക്ക് മേൽക്കൈ ലഭിക്കുേമ്പാൾ ഉന്നതവിദ്യാഭ്യാസ രംഗം ശ്വാസംമുട്ടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാലിക്കറ്റിനെ ലോകനിലവാരത്തിേലക്ക് ഉയർത്താനുള്ളതാണ് വരാനിരിക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. വർഗീയമായ ബാഹ്യ ഇടപെടലുകളിൽനിന്ന് കാമ്പസുകളെ മുക്തമാക്കേണ്ടതുണ്ട്. ഹൈദരാബാദ് മുതൽ ജെ.എൻ.യു വരെയുള്ള സർവകലാശാലകളിൽ വർഗീയശക്തികളുടെ ഇടപെടലുണ്ട്. പൗരാണിക സങ്കൽപങ്ങളിൽ അഭിരമിക്കാനുള്ള താൽപര്യമാണ് അധികാരകേന്ദ്രങ്ങൾക്കെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്രത്തെയും യുക്തിയെയും തറവാടിത്തഘോഷണംകൊണ്ട് പകരംവെക്കാനാണ് ശ്രമം.
സർവകലാശാല ഗവേഷണത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രോ-വൈസ് ചാൻസലർ പ്രഫ. പി. മോഹൻ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ടി.പി. അഹമ്മദ്, പി.എം. നിയാസ്, കെ. വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ സ്വാഗതവും രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.