മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്​ഥാനത്തെ രാഷ്​ട്രീയ സംഘർഷാവസ്​ഥ​യെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി പിണറായി വിജയന്‍. മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. 

തിങ്കളാഴ്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

 

Full View
Tags:    
News Summary - pinarayi vijayan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.