തിരുവന്തപുരം: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പ്രചാരണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് വസ്തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും പിണറായി പറഞ്ഞു.
പാലക്കാട് ആന ചെരിഞ്ഞ സംഭവം ദുഃഖകരമാണ്. എന്നാൽ, അതിൻെറ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻെറ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇതിൻെറ പേരിൽ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നേടിയെ ഖ്യാതിയെ ഇല്ലാതാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലൻറ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന െചരിഞ്ഞത്. സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക കടിച്ചതിനെ തുടർന്ന് പരിക്കേറ്റ ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ വനംവകുപ്പും പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.