തിരുവനന്തപുരം: ഖമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട വഞ്ചനക്കേസിൽ ഗൗരവമായ അന്വേഷണം നടക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് എത്രയുണ്ടോ അത്രത്തോളം നടപടിയുണ്ടാകും. ഏതെങ്കിലും തരത്തിൽ രക്ഷപ്പെട്ടുകളയാമെന്ന് ആരും വ്യാമോഹിക്കേെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
പണം തട്ടി മറ്റ് ചിലയിടത്ത് നിക്ഷേപിക്കുന്ന പ്രവണത കാണുന്നു. അങ്ങനെ രക്ഷപ്പെട്ടുകളയാമെന്ന് ധരിക്കുന്ന ചില തട്ടിപ്പുവീരന്മാരുണ്ട്. അങ്ങനെയൊന്നും രക്ഷപ്പെടാൻ േപാകുന്നില്ല. കൂടുതൽ കർക്കശ നടപടികളിലേക്ക് നീങ്ങും. സമരങ്ങളെ നിരോധിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ സമൂഹത്തിൽ സമരം നിയന്ത്രിക്കൽ നേതൃത്വം നൽകുന്നവരാണ് ചെയ്യേണ്ടത്. നിയന്ത്രിക്കാനുള്ള സർക്കാർ നടപടിയുടെ അനന്തരഫലം ആരോഗ്യകരമല്ല. നിയമലംഘനം െവച്ചുപൊറുപ്പിക്കില്ല. ശക്തമായി നേരിടും. സമരം പരിധിവിടുേമ്പാൾ വേണ്ട രീതിയിൽ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.