തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് വിട്ടുനല് കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം എവിടെയും പോവില്ല. അത് സംസ്ഥാന സ ര്ക്കാറിെൻറ കൈവശത്തില്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക് തമാക്കി. സി. ദിവാകരെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
ഈമാസം 15ന് നീതി ആയോഗിെൻറ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിക്ക് പോകുന്നുണ്ട്. ആ അവസരത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയെ നേരിട്ടറിയിക്കും. വിമാനത്താവളം ലേലത്തിന് െവച്ചപ്പോള്‍ സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. വിമാനത്താവളം നടത്തി സംസ്ഥാനത്തിന് പരിചയവുമുണ്ട്. എന്നാല്‍ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിനാണ് വിമാനത്താവളം നല്‍കിയിരിക്കുന്നത്. കേരളത്തിെൻറ സ്വത്താണിത്. തിരുവിതാംകൂര്‍ രാജകുടുംബവും കേരള സര്‍ക്കാറും നല്കിയ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിെൻറ സഹായമില്ലാതെ ഇവിടെ ഒന്നും നടക്കില്ല. ഈ വിമാനത്താവളം കേരളത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിന് അദാനി ഗ്രൂപ് മുന്നോട്ടുെവച്ചത് 168 കോടിയുടെ ടെന്‍ഡറായിരുന്നു. കേരളത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി 135 കോടിയും മുന്നോട്ടുെവച്ചിരുന്നു. ഈ തുകയുടെ അടിസ്ഥാനത്തിലാണ് അദാനിക്ക് വിമാനത്താവളം നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കില്ല. വിമാനത്താവളം അനുവദിക്കുന്നതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘ബാലഭാസ്കർ: എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരും’ തിരുവനന്തപുരം: ബാലഭാസ്കറിെൻറ മരണത്തെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തുമെന്നും എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഉൗർജിത അന്വേഷണമാണ് നടത്തുന്നതെന്ന് പി.ടി. തോമസിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. വാഹനം ആരാണ് ഒാടിെച്ചന്നത് സംബന്ധിച്ച് വ്യത്യസ്ത സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധനയാണ് ഇക്കാര്യത്തിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.