തിരുവനന്തപുരം: കാബൂൾ രക്ഷാദൗത്യത്തിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കം ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വിദേശകാര്യമന്ത്രാലയത്തിെൻറയും പ്രധാനമന്ത്രിയുടെയും ശ്രമങ്ങൾ പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. സഹായം ആവശ്യമുള്ള മലയാളികൾ നോർക്കെയയോ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദേശകാര്യ മന്ത്രാലയ അഫ്ഗാൻ സ്പെഷൽ സെല്ലിെനേയാ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കും –വി. മുരളീധരൻ
കൊച്ചി: അഫ്ഗാനിസ്താനിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അതിന് നടപടി ആസൂത്രിതമായി കുറ്റമറ്റ രീതിയിൽ നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ഞൂറോളം പേർ തിരിച്ചുവരാനുണ്ടെന്നാണ് വിവരം. അഫ്ഗാനിലുള്ളവർക്ക് കാബൂൾ വിമാനത്താവളത്തിലേക്കെത്താൻ സുരക്ഷപ്രശ്നങ്ങളുള്ളതായി മനസ്സിലായിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായി അവരെ എത്തിക്കാനുള്ള നടപടി കൈക്കൊള്ളും. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.