തിരുവനന്തപുരം: മദ്റസാധ്യാപകർക്ക് സംസ്ഥാന സർക്കാർ ശമ്പളമോ ഒരുവിധ ആനുകൂല്യങ്ങേളാ നൽകുന്നിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇൗ വിഷയത്തിൽ വർഗീയ താൽപര്യംെവച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങളുണ്ടാകുന്നു. അനർഹമായ ആനുകൂല്യം നേടിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് മുസ്ലിംകളെന്ന ചിത്രം വരച്ചുകാട്ടാൻ ചിലർ ശ്രമിച്ചെന്നും അത് ഗൗരവമായി കാണണമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരാണ് േചാദ്യമുന്നയിച്ചത്. മതനിരപേക്ഷ സമൂഹമെന്നനിലക്ക് മതനിരപേക്ഷതയെ ശക്തിെപ്പടുത്തുന്ന നിലപാടുകളാണ് എല്ലാ ഭാഗത്തുനിന്നും ഉയരേണ്ടെതന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ധവളപത്രം വേണ്ടതില്ല. തെറ്റായ പ്രചാരണം സംഘ്പരിവാർ നടത്തുന്നെന്നത് ശരിയാണ്. വർഗീയ താൽപര്യത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതിൽ സമൂഹം ജാഗ്രത പാലിക്കണം. ക്രൈസ്തവ സമൂഹം വർഗീയകാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നവരല്ല. പല രൂപത്തിലും വേഷത്തിലും വർഗീയശക്തികൾ വരും. മറ്റുള്ളവരുടെ പേരുകൾ അടക്കം ഉപയോഗിച്ച് പ്രചാരണത്തിന് ആക്കംകൂട്ടിയെന്ന് വരും. യോജിച്ചുനിന്ന് വർഗീയനീക്കങ്ങളെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്റസാധ്യാപകർക്ക് േക്ഷമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ അംഗമായ മദ്റസാധ്യാപകൻ 50 രൂപയും അയാൾ അംഗമായ കമ്മിറ്റി 50 രൂപയും വീതം പ്രതിമാസം അംശാദായം അടയ്ക്കണം. ക്ഷേമപ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഗ്രാൻറിൽനിന്ന് കോർപസ് ഫണ്ടായി സർക്കാർ തുക അനുവദിക്കുന്നുണ്ട്. പലിശരഹിത നിക്ഷേപമായ ഇൗ ഫണ്ട് ഇൻഷുറൻസ് പ്രീമിയം, സേവന ചാർജ്, വിരമിക്കുന്ന അംഗങ്ങൾക്കുള്ള തുക, സർക്കാർ അംഗീകരിക്കുന്ന മറ്റ് ചെലവുകൾ എന്നിവക്കാണ് ഉപയോഗിക്കുന്നത്. 23809 അംഗങ്ങൾ ക്ഷേമനിധിയിലുണ്ട്.
കോർപസ് ഫണ്ടായി പത്ത് കോടി അനുവദിച്ചിട്ടുണ്ട്. ട്രഷറിയിലെ പലിശരഹിത നിക്ഷേപത്തിനുള്ള ഇൻസെൻറീവ് 3.75 ലക്ഷം അനുവദിച്ചിട്ടുണ്ട്. 2009 മുതൽ 21 വരെ ഒാഫിസ് എസ്റ്റാബ്ലിഷ്മെൻറ് ചെലവുകൾക്ക് 4,0199412 രൂപയും അനുവദിച്ചിട്ടുണ്ട്. ക്ഷേമനിധിക്ക് ഇപ്പോൾ പ്രയാസം നിലനിൽക്കുന്നില്ല. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. ക്ഷേമനിധിയുടെ നടത്തിപ്പിന് പ്രയാസമുണ്ടാകുേമ്പാൾ സർക്കാർ പരിശോധിക്കും. ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ കൂടുതലാണെന്ന ആക്ഷേപം പരിേശാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.