തിരുവനന്തപുരം: പാർട്ടിക്കാർ ഉൾപ്പെട്ട കേസിലെ അന്വേഷണം തുടർന്നാൽ തന്നെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന ബി.ജെ.പി. നേതാവിെൻറ ഭീഷണി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ കേസ് അന്വേഷിച്ചാൽ ഭരണത്തിന് നേതൃത്വം നൽകുന്നവരെ ഞങ്ങൾ കുടുക്കുമെന്നത് മറ്റൊരു തരം ഭീഷണിയാണ്.
ബി.ജെ.പിക്കാർക്കെതിരായ കേസിലെ അന്വേഷണം തെറ്റായ രീതിയിൽ താൻ ഇടപെട്ട് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ തനിക്ക് വരാൻ പോകുന്നത് ഇതാണെന്നുമാണ് ഭീഷണി. കേരളത്തിെൻറ മുഖ്യമന്ത്രിക്കെതിരായ ഭീഷണിയാണിത്. വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല, കുട്ടികളെ ജയിലിൽ പോയി കാണേണ്ടിവരും എന്നതിലെ ഉദ്ദേശ്യം വ്യക്തമാെണന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടക്കുന്ന അന്വേഷണത്തിൽ തെറ്റായി സംഭവിച്ചെന്നല്ല, ക്രമത്തിൽ നടക്കുന്ന അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് ഭീഷണി. മാധ്യമങ്ങളും അത് ഗൗരവമായി കാണണം. കേസിെൻറ അന്വേഷണത്തിൽ എന്തെങ്കിലും തരത്തിൽ അമിത താൽപര്യത്തോടെയോ തെറ്റായോ സർക്കാർ ഇടപെട്ടെന്ന് ഇതുവരെ ആക്ഷേപമില്ല.
ഭീഷണി തെൻറയടുത്തത് ചെലവാകുമോ ഇല്ലയോ എന്നത് വേറെ കാര്യം. പേക്ഷ, ഭീഷണി പരസ്യമായി ഉയർത്തുന്നു. താൻ ഇമ്മാതിരി ഭീഷണികളെ എങ്ങനെയെടുക്കുമെന്ന് പറയേണ്ടതില്ല. ഇപ്പോൾ പലവിധ സംരക്ഷണത്തിലിരിക്കുന്ന ആളാണ് താൻ. ഇൗ സംരക്ഷണമില്ലാത്ത കാലവും കടന്നാണ് വന്നത്. ആ അനുഭവം ഒാർത്താൽ മതിയെന്നേ ഉന്നയിച്ച ആളോട് പറയാനുള്ളൂ. രാധാകൃഷ്ണെൻറ ആളുകൾ ഇങ്ങനെ പല ഭീഷണികളും വളരെ കാലം മുേമ്പ തനിക്കെതിരെ ഉയർത്തി. ജയിലിൽ കിടക്കലല്ല, അതിനപ്പുറമുള്ളതും. അന്നെല്ലാം വീട്ടിൽ തന്നെയാണ് കിടന്നുറങ്ങിയെതന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.