കൊല്ലം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് 1991ലാണ് ഹൈകോടതി വിധിച്ച തെന്നും അതിനുമുമ്പ് സ്ത്രീകൾ സന്ദർശിച്ചിരുെന്നന്നും മുഖ്യമന്ത്രി പിണറായി വിജയൻ . അന്ന് വിലക്കുണ്ടായിരുന്നില്ല. അന്നത്തെ ഹൈകോടതി വിധി ശരിയല്ലെന്നാണ് ഇപ്പോൾ സുപ്ര ീംകോടതി വിധിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എൻ.ആർ.ഇ.ജി) സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നടപ്പാക്കാൻ കഴിയില്ലെന്ന് ഒരു സർക്കാറിനും പറയാൻ കഴിയില്ല. ലിംഗ സമത്വം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്. അത്തരമൊരു രാജ്യത്തിലാണ് സ്ത്രീകളെ പഴയ അവസ്ഥയിലേക്ക് തള്ളിവിടുന്നത്. ഇത്തരം ദുഷ്ടചിന്തയോടെയുള്ള പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർന്നുവന്നതിെൻറ ഭാഗമായാണ് വനിതാ മതിൽ രൂപംകൊണ്ടത്.
അതിൽ വിരളിപൂണ്ടത് യാഥാസ്ഥിതിക വിഭാഗത്തിനാണ്. മുന്നേറ്റഘട്ടത്തിൽ അതിനെ തകർക്കാൻ ഇടപെടലുണ്ടാകും. എല്ലാത്തിനെയും തരണംചെയ്ത് നാടും ജനങ്ങളും മുന്നോട്ട് പോകും. ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്തുന്ന ചെറുവിഭാഗം നമ്മുടെ നാട്ടിലുണ്ട്. കോൺഗ്രസും ബി.ജെ.പിയും സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.