തിരുവനന്തപുരം: മഞ്ചക്കണ്ടി ഏറ്റുമുട്ടലിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായ ി വിജയെൻറ സുരക്ഷ കൂട്ടി. നിലവിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യം നേരിടാനും രൂപവത്കരിച്ച സ്ട്രൈക്കര്‍ ഫോഴ്സും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
വാളയാര്‍ വിഷയത്തിെൻറ പശ്ചാത്തലത്തിൽ മന്ത്രി എ.കെ. ബാലനും മാര്‍ക്ക്ദാനം അടക്കം പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീലിനും സുരക്ഷ കൂട്ടാനും പൊലീസ് ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.