തിരുവന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തി വെക്കണമെന്ന് ഭരണ പരിഷ്കാര കമീഷൻ ചെർമാൻ വി.എസ് അച്യുതാനന്ദെൻറ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആരോപണം ഉയർന്നത് കൊണ്ട് മാത്രം വിഴിഞ്ഞം പദ്ധതി ഉപക്ഷേിക്കില്ലെന്ന് പിണറായി പറഞ്ഞു. ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. അഴിമതി ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം പൂർത്തിയാവുന്നത് വരെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.എസ് ചൂണ്ടിക്കാട്ടിയത്. വി.എസിെൻറ കത്തിനുള്ള പരോക്ഷ മറുപടിയാണ് പിണറായി നൽകിയത്.
വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് അദാനിക്ക് കരാർ നീട്ടി നൽകുക വഴി സർക്കാറിന് നഷ്ടമുണ്ടായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഇൗ കണ്ടെത്തലിനെ കുറിച്ച് അന്വേഷിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.