കുന്ദമംഗലം (കോഴിക്കോട്): മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ 11ന് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അരമണിക്കൂറോളം അദ്ദേഹവുമായി ചർച്ച നടത്തി.
സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി. മുഹമ്മദ് യൂസുഫ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.