തിരുവനന്തപുരം: ഒ. രാജഗോപാൽ എം.എൽ.എയുടെ ഒാഫിസ് ലക്ഷ്യമാക്കിയല്ല കഴിഞ്ഞ ദിവസം നേമത്ത് നടന്ന ആക്രമണമെന്നും കെട്ടിടത്തിെൻറ മുകൾ നിലയിലെ വീട്ടിൽ താമസിക്കുന്ന ആളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവർ തമ്മിലുള്ള പ്രശ്നത്തിെൻറ ഭാഗമായി എം.എൽ.എ ഓഫിസിലെ ജനൽചില്ല് പൊളിയാൻ പാടില്ലായിരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ തെൻറ ഒാഫിസിന് നേരെ നടന്ന ആക്രമണെത്തക്കുറിച്ച് ഒ. രാജഗോപാൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആക്രമണവുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താൻ ഉൗർജിത നടപടി കൈക്കൊള്ളും. എം.എൽ.എക്ക് നീതി കിട്ടും. മുകൾ നിലയിൽ താമസിച്ച അനിൽകുമാർ എന്നയാൾ സ്റ്റേഷനിൽ നൽകിയ മൊഴി പ്രകാരം കേസ് എടുത്തിട്ടുണ്ട്.
മറ്റ് പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. പൊലീസിന് രാഷ്ട്രീയ പ്രവർത്തനം പറ്റില്ല. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.