നിറചിരിയുമായി മുഖ്യമന്ത്രി; ആരാണപ്പാ ഇൗ കുഞ്ഞുങ്ങൾ..!

മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഒരു സ്വകാര്യ ചിത്രമാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. രണ്ട്​ കുഞ്ഞുങ്ങളെ മടിയിലിരുത്തി ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്​ മറ്റാരുമല്ല; മരുമകനും ഡി.വൈ.എഫ്.ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസ് തന്നെയാണ്​. ഉടനെ ഷെയറും കമൻറുമായി നെറ്റിസൺസ്​ ചിത്രത്തെ ഏറ്റെടുത്തു.

ചിത്രത്തിന്​ അടിക്കുറിപ്പൊന്നും നൽകാതെയാണ്​ റിയാസ്​ ചിത്രം പങ്കുവെച്ചിരുന്നത്​. നിറചിരിയുമായി മുഖ്യമന്ത്രി ചേർത്തു പിടിച്ച ആ കൊച്ചുമിടുക്കികൾ ആരെന്നറിയാനായി പിന്നീടുള്ള അന്വേഷണം. ഉൽസാഹത്തോടെ ചിരിച്ച്​ ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുന്ന ആ കുട്ടിപ്പാവാടക്കാരികൾ അതിനകം താരമായിരുന്നു.

പിണറായി വിജയ​െൻറ ഭാര്യ കമലയുടെ സഹോദര​െൻറ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.