ബി.ജെ.പിയുമായി യു.ഡി.എഫ്​ വോട്ടുകച്ചവടം നടത്തി -പിണറായി

തിരുവനന്തപുരം: വോ​ട്ടെടുപ്പിന്‍റെ തൊട്ടുമുമ്പു വരെ തങ്ങൾ ജയിക്കാൻ പോവുകയാണെന്ന്​ യു.ഡി.എഫ്​ ആത്​മവിശ്വാസം പ്രകടിപ്പിച്ചത്​ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയതുകൊണ്ടാണെന്ന്​ പിണറായി വിജയൻ. നാട്ടിലുള്ള യാഥാർഥ്യങ്ങൾ അട്ടിമറിക്കാൻ കച്ചവടക്കണക്കിലൂടെ അട്ടിമറിക്കാമെന്നാണ്​ യു.ഡി.എഫ്​ കരുതിയത്​.

ബിജെ.പി വോട്ടുകൾ നല്ല രീതിയിൽ ഈ കച്ചവടത്തിലൂടെ യു.ഡി.എഫിന്​ വാങ്ങാനായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ അടിവെച്ച്​ മുന്നറുമെന്നാണ്​ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്​. അതിനവർ ഏറെ ശ്രമിക്കുന്നുമുണ്ട്​. പണവും ചെലവഴിക്കുന്നുണ്ട്​. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോൾ 140ൽ 90മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറഞ്ഞു? പുതിയ വോട്ടർമാർ വന്നതിന്‍റെ വർധനവും ഉണ്ടായില്ല. ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും എന്തുകൊണ്ടാണ്​ അത്​ യാഥാർഥ്യമാക്കാനാവാതെ പോയത്​? ഇ​ത്ര വലിയ ചോർച്ച ​മു​െമ്പാന്നുമുണ്ടായിട്ടില്ല.

കാസർകോട്​ -2, കണ്ണൂർ 5, വയനാട്​ 2, കോഴിക്കോട്​ -9, മലപ്പുറം 9, തൃശൂർ 6, എറണാകുളം 12, ഇടുക്കി 5, ആലപ്പുഴ 6, കോട്ടയം 9, പത്തനംതിട്ട 5, കൊല്ലം 5, തിരുവനന്തപുരം 10 എന്നിങ്ങനെ വിവിധ ജില്ലകളിലായാണ്​ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞത്​. ഈ വോട്ടുകളൊക്കെ എവിടെപ്പോയി?

പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ടുകച്ചവടമാണ്​ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഉണ്ടായിരുന്നത്​. വോട്ട്​ മറിച്ചതിന്​ പ്രകടമായ തെളിവുകളുണ്ട്​ പത്തോളം മണ്ഡലങ്ങളിൽ വോട്ട്​ മറിച്ചതിനെ തുടർന്നാണെന്ന്​ വ്യക്​തമാണ്​. അതില്ലായിരുന്നുവെങ്കിൽ പതനം ഇതിനേക്കാൾ കടുത്തതായിരുന്നേനേ. കുണ്ടറയിലും തൃപ്പൂണിത്തറയിലും എൽ.ഡി.എഫ്​ തോറ്റത്​ വോട്ടു കച്ചവടം നടത്തിയതുകൊണ്ടാണ്​. സുൽത്താൻ ബത്തേരിയിലും പെരുമ്പാവൂരിലും യു.ഡി.എഫ്​ ജയിച്ചത്​ ബി.ജെ.പിയുടെ വോട്ടു വാങ്ങിയിട്ടാണെന്നും പിണറായി ആരോപിച്ചു.

Tags:    
News Summary - PinayiVijayan pressmeet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.