കൊച്ചുവേളിയിലെ പിറ്റ്​ലൈനിൽ ​വെള്ളം കയറി; ട്രെയിൻ വൈകി

തിരുവനന്തപുരം: ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന കൊച്ചുവേളിയിലെ പിറ്റ്​ ലൈറ്റിൽ കനത്ത മഴയെ തുടർന്ന്​ ​വെള്ളം കയറി. ​ഇതോടെ ​ട്രെയിനുകളുടെ അറ്റകുറ്റപ്പണിയും വൈകി. ​ഞായറാഴ്ച ഉച്ചക്ക്​​ 12.30ന്​ തിരുവനന്തപുരത്ത്​ നിന്ന്​ യാത്ര പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്​പ്രസ്​ (12625) ഏഴ്​ മണിക്കൂർ വൈകി രാത്രി 7.35 നാണ്​ യാത്രയാരംഭിച്ചത്​.

പിറ്റ്​ലൈനിൽ നിന്ന്​ പമ്പ്​ ഉപയോഗിച്ച്​ ​​​വെള്ളം പുറത്തേക്ക്​ കളഞ്ഞ ശേഷമാണ്​ പ്രവൃത്തികൾ പുനരാരംഭിച്ചത്​. കനത്ത മഴയെ തുടർന്ന്​ നിരവധി ട്രയിനുകൾ വൈകി. കൊച്ചുവേളി-പോർബന്ദർ സൂപ്പർ ​ഫാസ്റ്റ്​ കോഴിക്കോട്​ വരെ ശരാശരി 30 മിനിറ്റ്​​ വൈകിയാണ്​ ഓടിയത്​. ഉച്ചക്കുള്ള കണ്ണൂർ ശതാബ്​ദിയും യാത്രാമധ്യേ 20 മിനിറ്റ്​​ വരെ വൈകി. ഗരീബ്​രഥ്​ എക്സ്​പ്രസ്​, നേത്രാവതി എന്നിവ അരമണിക്കൂറും വൈകി. 

Tags:    
News Summary - Pitline in Kochuveli flooded; The train is late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.