കോൺഗ്രസ്​ കാലുവാരിയെന്ന്​ പി.ജെ ജോസഫ്​

ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ കാലുവാരിയെന്ന്​ കേരള കോൺഗ്രസ്​(ജോസഫ്​) വിഭാഗം നേതാവ്​ പി.ജെ ജോസഫ്​. രണ്ട്​ സീറ്റുകളിൽ കോൺഗ്രസ്​ കാലുവാരി. എന്നാലും പ്രകടനം മോശമാക്കിയില്ല. തെരഞ്ഞെടുപ്പ്​ ഫലത്തിന്​​ പിന്നാലെയാണ്​ പി.ജെ ജോസഫി​െൻറ പ്രതികരണം.

യു.ഡി.എഫി​െൻറ കെട്ടുറപ്പില്ലായ്​മ കോട്ടയത്ത്​ ബാധിച്ചു. ഇടുക്കിയിൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്തുണ്ടായിരുന്ന ​െഎക്യം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായില്ലെന്നും പി.ജെ ജോസഫ്​ പറഞ്ഞു.

പി.ജെ ജോസഫി​െൻറ ശക്​തികേന്ദ്രമെന്ന്​ വിലയിരുത്തിയ ​ഇടുക്കിയിൽ 10 വർഷത്തിന്​ ശേഷം ജില്ലാ പഞ്ചായത്ത്​ ഭരണം എൽ.ഡി.എഫ്​ പിടിച്ചെടുത്തിരുന്നു. 

Tags:    
News Summary - PJ Joseph Against Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.