ജയസാധ്യതയുള്ളവർക്ക്​ രണ്ടില ചിഹ്നം നൽകും - പി.ജെ ജോസഫ്​

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥിക്കാകും ചിഹ്നം അനുവദിക്കുകയെന്ന്​ പി.ജെ. ജോസഫ്​. സമ വായത്തിലൂടെ യു.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്തും. വ്യക്തിപരമായല്ല സ്ഥാനാർഥി നിർണയം.

യു.ഡി.എഫ്​ നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും ഞായറാഴ്​ച യോഗം ചേർന്ന്​ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകുമെന്നും ജോസഫ്​ തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. നിഷ ജോസ് കെ.മാണിയാകുമോ സ്ഥാനാർഥിയെന്ന ചോദ്യത്തോട്​ അദ്ദേഹം പ്രതികരിച്ചില്ല.

പി.ജെ ജോസഫായിരിക്കും കേരള കോൺഗ്രസ്​ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന്​ ജോയ്​ എബ്രഹാം അറിയിച്ചു.

കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന്​ സ്ഥാനാർഥിയെ വേണമെന്നാണ്​ ജോസ്​ കെ മാണി വിഭാഗത്തി​​​െൻറ ആവശ്യം. നിഷ ജോസിനെ സ്ഥാനാർഥിയാക്കാനും സമ്മർദ്ദമുണ്ട്​. യു.ഡി.എഫ്​ നേതാക്കളുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം സ്ഥാനാർഥിയെ നിർണയിക്കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - PJ Joseph - Two leaf symbol of Kerala Congress - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.