'പി.​ജെ. ക്യാ​പ്​​റ്റ​ന​ല്ല, ന​മ്മു​ടെ സ്വ​ന്തം സ​ഖാ​വ്​' പി. ജയരാജനെ വാഴ്​ത്തി നോട്ടീസ്; യു.ഡി.എഫ്​ സൃഷ്​ടിയെന്ന്​ ജയരാജൻ

ക​ണ്ണൂ​ർ: 'ക്യാ​പ്​​റ്റ​ൻ' വി​വാ​ദ​ത്തി​ൽ പി. ​ജ​യ​രാ​ജ​​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ ഒ​ളി​യ​െ​മ്പ​യ്​​ത്​ രം​ഗ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ, പി. ​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ങ്ങി. പി.​ജെ. ക്യാ​പ്​​റ്റ​ന​ല്ല, ന​മ്മു​ടെ സ്വ​ന്തം സ​ഖാ​വ്​ എ​ന്ന ​ത​ല​ക്കെ​ട്ടി​ലു​ള്ള നോ​ട്ടീ​സ്​ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്​ വി​പ്ല​വ സൂ​ര്യ​ന്മാ​ർ എ​ന്ന പേ​രി​ലാ​ണ്.

ചി​ല പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ഹ​സ്യ​മാ​യി വി​ത​ര​ണം​ ചെ​യ്യ​പ്പെ​ട്ട നോ​ട്ടീ​സി​െൻറ പ​ക​ർ​പ്പ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്​്. പി. ​ജ​യ​രാ​ജ​നെ ഒ​തു​ക്കു​ന്ന പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ നേ​രെ​യു​ള്ള അ​മ​ർ​ഷ​മാ​ണ്​ നോ​ട്ടീ​സി​ലു​ള്ള​ത്. അതേസമയം, നോട്ടീസ്​ വ്യാജമാണെന്നും ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നതെന്നും പി. ജയരാജൻ പ്രതികരിച്ചു.


''ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍. ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം. ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' -ജയരാജൻ ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

അ​തി​നി​ടെ, പി.​ജ​യ​രാ​ജ​ൻ ഫാ​ൻ​സി​െൻറ അ​തൃ​പ്​​തി ജി​ല്ല​യി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ സി.​പി.​എം വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​ക്കി​യേ​ക്കും. കൂ​ത്തു​പ​റ​മ്പ്, അ​ഴീ​ക്കോ​ട്, ത​ല​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ പി.​െ​ജ ആ​ർ​മി​ക്ക്​ സ്വാ​ധീ​ന​മു​ണ്ട്. പി. ​ജ​യ​രാ​ജ​ന്​ സീ​റ്റ്​ ന​ൽ​കാ​ത്ത​തി​ൽ ഇ​വ​ർ​ക്കു​ള്ള അ​തൃ​പ്​​തി സി.​പി.​എ​മ്മി​നെ​തി​രെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ക്യാ​പ്​​റ്റ​ൻ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി. ​ജ​യ​രാ​ജ​ൻ നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം പി.​ജെ ഫാ​ൻ​സി​നി​ട​യി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ, സി.​പി.​എം വോ​ട്ട്​ ചോ​ർ​ച്ച​ക്ക്​ ഇ​ക്കു​റി ന​ല്ല സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - ‘PJ Not Captain, but our own Comrade‘ Notice spreads praising P Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.