മലപ്പുറം: കണ്ണൂരിൽ ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. 'ആർ.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്. ആർ.എസ്.എസ് അന്നും ഇന്നും ആർ.എസ്.എസ് തന്നെയാണെ'ന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആർ.എസ്.എസുകാരൻ വെടിയുതിർത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്ദുറബ്ബ് ചോദിക്കുന്നു.
ആർ.എസ്.എസിന്‍റെ മൗലികാവകാശങ്ങൾക്കായി ശബ്ദിക്കാനും ശാഖകൾക്ക് സംരക്ഷണം നൽകാനും അവർ എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ?. മതന്യൂനപക്ഷങ്ങൾക്കും മർദിത, പീഡിത വിഭാഗങ്ങൾക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന ആർ.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്നും പി.കെ. അബ്ദുറബ്ബ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.