'വർഗ്ഗീയവാദികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ എപ്പോഴും ചെയ്യുന്ന കാര്യം പരസ്പരം സംശയമുണ്ടാക്കലാണ്'

കോഴിക്കോട്: വർഗ്ഗീയവാദികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ എപ്പോഴും ചെയ്യുന്ന കാര്യം പരസ്പരം സംശയമുണ്ടാക്കുക എന്നതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അതിനായി പല തരത്തിലുള്ള വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുെമന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലിട്ട ക്രിസ്തുമസ് ആശംസ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന രീതിയിൽ കേരള ഇന്‍റർ ചർച്ച് ലെയ്റ്റി കൗൺസിൽ എന്ന പേരിലുള്ള ലെറ്റർ ഹെഡിൽ പ്രചരിപ്പിച്ച നോട്ടീസിനെ ക്രൈസ്തവ സഭകൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു സംഘടനയില്ലെന്നും സി.ബി.സി.ഐയോ കെ.സി.ബി.സിയോ ഹലാൽ ഭക്ഷണത്തിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

നിഷ്കളങ്കരായ ആളുകൾ പോലും വ്യാജ വാർത്തകളുടെ പ്രചാരകരായി മാറുന്നുണ്ട്. ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്. അത്തരമൊരു സമീപനമാണ് ഈ ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. മനുഷ്യ മനസ്സുകളെ കോർത്തിണക്കാൻ മുന്നോട്ടു വന്ന സഭാ നേതൃത്വത്തെ ഹൃദയം തൊട്ടഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: വർഗ്ഗീയവാദികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ എപ്പോഴും ചെയ്യുന്ന കാര്യം പരസ്പരം സംശയമുണ്ടാക്കുക എന്നതാണ്. അതിനായി പല തരത്തിലുള്ള വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. നിർഭാഗ്യകരമെന്നു പറയട്ടെ നിഷ്കളങ്കരായ ആളുകൾ പോലും ഈ കുഴിയിൽ വീഴുകയും ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറുകയും ചെയ്യാറുണ്ട്.

ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്. അത്തരമൊരു സമീപനമാണ് ഈ ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന രീതിയിൽ കേരള ഇന്‍റർ ചർച്ച് ലെയ്റ്റി കൗൺസിൽ എന്ന പേരിലുള്ള ലെറ്റർ ഹെഡിൽ പ്രചരിപ്പിച്ച നോട്ടീസിനെയാണ് ക്രൈസ്തവ സഭകൾ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഇങ്ങിനെയൊരു സംഘടനയില്ലെന്നും സി.ബി.സി.ഐയോ കെ.സി.ബി.സിയോ ഹലാൽ ഭക്ഷണത്തിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നു.നൻമയുടെയും സൗഹാർദ്ധാന്തരീക്ഷത്തിന്‍റെയും നാളുകൾക്കായി ജീവിതം സമർപ്പിച്ച തിരുദൂതന്‍റെ തിരുപ്പിറവി ദിനത്തിൽ മനുഷ്യ മനസ്സുകളെ കോർത്തിണക്കാൻ മുന്നോട്ടു വന്ന സഭാ നേതൃത്വത്തെ ഹൃദയം തൊട്ടഭിനന്ദിക്കുന്നു. ഏവർക്കും ക്രിസ്തുമസ് ആശംസകൾ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.