കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞെന്ന് പി.കെ. ഫിറോസ്

മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.ടി ജലീലിന്‍റെ അധാർമിക രാഷ്ട്രീയ പ്രവർത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ജലീലിന്‍റെ കൂട്ടുക്കച്ചവടത്തിൽ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണ്. സത്യവും ധാർമികതയും ജയിക്കുമെന്നാണ് ജലീൽ എപ്പോഴും പറയുന്നത്. എന്നാൽ, അസത്യവും അധാർമികതയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വിധി ശരിവെച്ച ഹൈകോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നായിരുന്നു ലോ​കാ​യു​ക്ത വിധിച്ചത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നുമായിരുന്നു ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചത്.

Tags:    
News Summary - PK Firos says another lie of KT Jaleel has been shattered in Highcourt verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.