മലപ്പുറം: കെ.പി.സി.സി പ്രസിഡന്‍റിനെ തീരുമാനിക്കുന്നത് കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അക്കാര്യത്തിൽ മുസ്ലീംലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് കൺവീനറുടെ കാര്യത്തിലും തീരുമാനമെടുക്കാനുള്ള അവകാശം കോൺഗ്രസിനാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
കോൺഗ്രസ് ഹൈകമാൻഡുമായുള്ള ചർച്ചയിൽ കേരള കോൺഗ്രസിന്‍റെ യു.ഡി.എഫ് പ്രവേശനവും രാജ്യസഭാ സീറ്റ് സംബന്ധിച്ചും ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് കോൺഗ്രസിലും യു.ഡി.എഫിലും ഉണ്ടായ പുതിയ സാഹചര്യങ്ങൾക്കിടയിൽ കോൺഗ്രസ് ഹൈകമാൻഡ് ഡൽഹിയിൽ സംസ്ഥാന നേതാക്കളുമായി നടത്തുന്ന ചർച്ചകളിലേക്ക് മുസ്ലിം ലീഗിനെയും ക്ഷണിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ ചർച്ചയിൽ പെങ്കടുപ്പിക്കുന്നതിന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയാണ് പ്രത്യേക താൽപര്യമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.